Kerala

സമത്വം വേണ്ടേ… നാളെ പുരുഷന്മാർ പ്രസവിക്കണം എന്നും പറഞ്ഞു വരുമോ; സന്തോഷ് പണ്ഡിറ്റ്

കൊച്ചി: സ്ത്രീപുരുഷ സമത്വം ശബരിമലയുടെ പതിനെട്ടാം പടിയും കയറി നിൽക്കുന്ന സാഹചര്യത്തിൽ, സുപ്രീംകോടതി വിധിയോട് പ്രതികരിച്ച് സിനിമാതാരം സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

സമത്വത്തെ മുൻനിർത്തി ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുമ്പോൾ അതേ സമത്വത്തെ മുൻ നിർത്തിതന്നെ നാളെ പുരുഷന്മാർ പ്രസവിക്കണം എന്നും പറഞ്ഞു വരുമോയെന്ന് ചോദിക്കുന്ന പണ്ഡിറ്റ് വിവാഹ സമയത്ത് പുരുഷൻ താലി ചാർത്തുന്നതിന് പകരം സ്ത്രീ പുരുഷന് ചാർത്തുന്നതല്ലേ ഹീറോയിസമെന്നും പരാമർശിക്കുന്നു.

കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്ന പണ്ഡിറ്റ് ആചാര അനുഷ്ഠാനങ്ങളിൽ വിശ്വസിക്കുന്ന
ഒരു യഥാർത്ഥ ഭക്തന് ഈ വിധി കാരണം യാതൊരു മാനസിക ചാഞ്ചല്യവും ഉണ്ടാവില്ലെന്നും തെറ്റ് ചെയ്യേണ്ടവർ അത് ചെയ്തുകൊണ്ടേ ഇരിക്കും, ഇതെല്ലാം രാഷ്ട്രീയമായ കടന്നു കയറ്റത്തിന്റെ തിക്താനുഭവമാണ് സ്വാമി ഭക്തർ വ്യാകുലപ്പെടരുതെന്നും വ്യക്തമാക്കുന്നു.

ശബരിമല വിഷയത്തിൽ മാത്രമല്ല, ഇന്നലെ കോടതി പുറപ്പെടുവിച്ച വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന നിർണ്ണായക വിധിയിലും സന്തോഷ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top