Home app

പറവൂര്‍ പ്രസംഗത്തില്‍ ഉറച്ചു നില്‍ക്കുന്നതായി കെപി ശശികല

പറവൂര്‍ പ്രസംഗത്തില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല. എറണാകുളം പറവൂരില്‍ വെള്ളിയാഴ്ച രാത്രി ഹിന്ദു ഐക്യവേദി പറവൂരില്‍ നടത്തിയ സ്വാഭിമാന റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെ എഴുത്തുകാര്‍ക്കെതിരേ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരേ സ്ഥലം എംഎല്‍എ വിഡി സതീശന്‍ , ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. കൂടാതെ ഡിവൈഎഫ്ഐ ശശികലയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് ഐപിസി 153ാം വകുപ്പു പ്രകാരം ശശികലയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. ശശികലയ്ക്കു പുറമേ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബുവിനെതിരെയുംപൊലീസ് കേസെടുത്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top