Home app

മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചു ; കെ.പി.ശശികലയ്ക്ക് എതിരെ കേസ്

മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്ന പരാതിയില്‍ ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികലയ്ക്ക് എതിരെ കേസെടുത്തു. 2006 ല്‍ മുതലക്കുളത്ത് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് ശശികല സമാധാന അന്തരീക്ഷം തകര്‍ക്കുന്ന വിധത്തില്‍ സംസാരിച്ചതെന്നാണ് കണ്ടെത്തല്‍. ഈ സംഭവത്തില്‍ നടപടി പത്ത് വര്‍ഷത്തിലേറെയായി നടപടികള്‍ നീണ്ടുപോവുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 153ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ശശികല ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീട് ഗവ പ്ലീഡര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിലാണ് കേസ് നടപടികള്‍ വൈകിയത്.

അതേസമയം പറവൂരില്‍ നടത്തിയ പ്രസംഗത്തിലും കെപി ശശികലയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദഗ്ദ്ധ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top