Latest News

നവാസ് ഷെരീഫിന്റെ എരുമകളെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ലേലം ചെയ്ത് വിറ്റു

ഇസ്ലാമാബാദ്: അനാവശ്യ ചെലവുകള്‍ കുറയ്ക്കാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ എരുമകളെ പാകിസ്താന്‍ സര്‍ക്കാര്‍ ലേലം ചെയ്ത് വിറ്റു. നവാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിയില്‍ വളര്‍ത്തിയിരുന്ന എട്ട് എരുമകളെ ഇരുപത്തിമൂന്ന് ലക്ഷത്തിരണ്ടായിരം രൂപയ്ക്കാണ് വിറ്റത്.

രണ്ടു മണിക്കൂറിനുള്ളിലാണ് മൂന്നു വലിയ എരുമകളുടെയും അഞ്ച് കുട്ടി എരുമകളുടെയും ലേലം പൂര്‍ത്തിയായത്. പണമായി മാത്രമേ ലേലത്തുക സ്വീകരിക്കുകയുള്ളുവെന്ന് ആദ്യമേ അറിയിച്ചിരുന്നു. ഒന്നിന് 1,20,000 രൂപ മതിപ്പു വിലയുള്ള എരുമയെ 3,85,000 രൂപയ്ക്കാണ് നവാസ് ഷെരീഫിന്റെ ആരാധകന്‍ ഖല്‍ബ് അലി സ്വന്തമാക്കിയത്. നവാസ് ഷെരീഫിനോടും, അദ്ദേഹത്തിന്റെ മകള്‍ മറിയം നവാസിനോടുമുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണ് മൂന്നിരട്ടി വിലയ്ക്ക് എരുമയെ വാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

എട്ടു എരുമകളെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ പോറ്റാന്‍ ആറു പരിചാരകരെ നിയമിച്ചിരുന്നു. ഇത് സര്‍ക്കാരിന് അനാവശ്യ ചെലവാണെന്ന് അഭിപ്രായമാണ് പുതിയ പ്രധാനമന്ത്രിക്കുള്ളത്. അനാവശ്യ ആഡംബരത്തില്‍ പെടുന്ന അധികമുള്ള വാഹനങ്ങള്‍ വിറ്റൊഴിവാക്കാനുള്ള തീരുമാനവും ഇതില്‍ പെടുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top