തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും ഭാര്യയുടെയും ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഇരുവരുടെയും ചികിത്സയ്ക്കായി എയിംസില്‍ നിന്നും വിദഗ്ദ്ധ ഡോക്ടമാരുടെ സംഘത്തെ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം.
ഇന്നലെ രാത്രി ആരോഗ്യവകുപ്പ് സെക്രട്ടറി എയിംസ് അധികൃതരുമായി ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബാലഭാസ്കറും ഭാര്യയും അബോധാവസ്ഥയില്‍ തുടരുകയാണ്. അപകടത്തില്‍ മരിച്ച മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു.