Kerala

ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനുള്ള സി.പി.എം തന്ത്രം നടക്കില്ലെന്ന് ശ്രീധരന്‍പിള്ള

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനുള്ള സി.പി.എം തന്ത്രം നടക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. സര്‍ക്കാര്‍ ആരെയും പ്രകോപിതരാക്കരുതെന്നും സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

വിധിയെ സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിച്ചാല്‍ ബി.ജെ.പി എതിര്‍ക്കും. ആരാധനാ രംഗത്തെ ലിംഗ വ്യത്യാസമില്ലാതെ എല്ലാവരേയും പരിഗണിക്കണം എന്നാണ് ബി.ജെ.പി ദേശീയ തലത്തില്‍ സ്വീകരിച്ചിക്കുന്ന നിലപാട്. വിശ്വാസത്തെ ഹനിക്കുന്ന ഒരു പ്രവര്‍ത്തിയും ആരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ല. ഇക്കാരണത്താല്‍ കോടതി വിധിയോട് സമ്മിശ്രമായി പ്രതികരിക്കാനേ ഇപ്പോള്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top