Latest News

യുഎന്‍ പരിസ്ഥിതി പുരസ്‌കാരത്തിന് അര്‍ഹരായി മോദിയും കൊച്ചി വിമാനത്താവളവും

യുഎന്‍: ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരം ‘ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത്’ പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ഹനായി. ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സു (ഐഎസ്എ)മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെയും 2022ഓടെ പ്ലാസ്റ്റിക്കിനെ നിര്‍മാര്‍ജനം ചെയ്യാനുള്ള പരിപാടിയുടെയും പേരിലാണ് മോദിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. പൂര്‍ണ സൗരോര്‍ജ്ജ വിമാനത്താവളം എന്ന നിലയില്‍ പുനരുപയോഗ ഊര്‍ജ്ജ ഉപയോഗത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനും പുരസ്‌കാരമുണ്ട്.

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന് രാഷ്ട്രത്തലവന്‍മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് നല്‍കുന്നതാണ് ‘ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത്’ പുരസ്‌കാരം. രാജ്യാന്തര സൗരോര്‍ജ സഖ്യത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നരേന്ദ്രമോദിക്കൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top