കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരില്‍ നടന് അജു വര്‍ഗീസിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. അജു വര്‍ഗ്ഗീസ് തന്റെ പേര് പരാമര്‍ശിച്ചു പോസ്റ്റ് ചെയ്ത കുറിപ്പ് ദുരുദ്ദേശപരമല്ലെന്നും, അജുവിനെതിരായ കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടി നല്കിയ സത്യവാങ്മൂലം അജു വര്‍ഗീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് അജു വര്ഗിസിനെതിരായ കേസ് റദ്ദാക്കിയത്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ അജു വര്‍ഗീസ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് കേസിന് വഴി തെളിച്ചത്. ഇരയായ നടിക്കൊപ്പവും ദിലീപിനൊപ്പവും താന്‍ ഉണ്ടെന്ന് വിശദീകരിക്കുന്ന പോസ്റ്റില്‍ നടിയുടെ പേരും അജു പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ കളമശ്ശേരി പൊലീസ് അജുവിനെതിരെ കേസെടുക്കുകയായിരുന്നു.