ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം പ്രദര്‍ശനം കേരള ട്രാവല്‍ മാര്‍ട്ട് ഇന്ന് വൈകീട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കേരള ട്രാവല്‍ മാര്‍ട്ടിന്റെ പത്താം പതിപ്പിന് കൊച്ചി ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ മലബാറിന്റെ സാംസ്കാരിക പരിപാടിയോടെയാണ് ഉദ്ഘാടനം. വെള്ളി മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ വെല്ലിംഗ്ടണ്‍ ഐലന്റിലെ സാമുദ്രിക സാഗര കണ്വെന്ഷന് സെന്ററുകളിലായി ബയര്‍ സെല്ലര്‍ കൂടിക്കാഴ്ചയും പ്രദര്‍ശനവും നടക്കും. ഞായറാഴ്ച പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണാം.
കേരള ട്രാവല്‍മാര്‍ട്ട് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
By
September 27, 2018 12:25 pm