Breaking News

ഓണ്‍ലൈന്‍ ഔഷധ വ്യാപാരം; നാളെ ഔഷധ വ്യാപാരികളുടെ അഖിലേന്ത്യ പണിമുടക്ക്

രാജ്യവ്യാപകമായി നാളെ ഔഷധ വ്യാപാരികള്‍ പണിമുടക്കും. സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസിയും സഹകരണസംഘങ്ങളുടെ കീഴിലുള്ളവയും ഒഴികെയുള്ള മെഡിക്കല്‍ സ്റ്റോറുകള്‍ പണിമുടക്കില്‍ അടച്ചിടും. ഔഷധ വ്യാപാര മേഖലയില്‍ ഓണ്‍ലൈന്‍ വില്‍പനക്ക് അനുമതി നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഔഷധ വ്യാപാരികളുടെ സംഘടനയായ ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റാണ് ആഹ്വാനം ചെയ്തത്.

ഓണ്‍ലൈന്‍ വ്യാപാരം രാജ്യമെമ്പാടുമുള്ള 8.5 ലക്ഷം ഔഷധ വ്യാപാരികളെ ദോഷമായി ബാധിക്കും. ലഹരിയുണ്ടാക്കുന്ന ഗുളികകള്‍ അടക്കമുള്ളവ യുവാക്കളുടെ കൈകളില്‍ ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ വേഗമെത്തുമെന്ന് അഖിലേന്ത്യ ഔഷധ വ്യാപാരികളുടെ സംഘടനയായ ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ്(എ.ഐ.ഒ.സി.ഡി) വ്യക്തമാക്കി. ഫാര്‍മസിസ്റ്റുകളുടെ  സേവനത്തെ ഓണ്‍ലൈന്‍ ഔഷധവ്യാപാരം തകര്‍ക്കുമെന്നും വ്യാജ മരുന്നുകളുടെ വിപണനം കൂട്ടുമെന്നും സംഘടന വ്യക്തമാക്കുന്നു.

ഓഷധവ്യാപാരികള്‍ നാളെ പണിമുടക്കുന്നതിനാല്‍ മരുന്നുകള്‍ ലഭിക്കാതെ വരും. ആയതിനാല്‍ അവശ്യമരുന്നുകള്‍ ഇന്നു തന്നെ വാങ്ങിവെക്കേണ്ടതായി വരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top