Kerala

ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുന്നു; വിട ചൊല്ലാന്‍ കാത്ത് തേജസ്വിനി മോര്‍ച്ചറിയില്‍

തിരുവനന്തപുരം: അച്ഛനും അമ്മയും വന്ന് യാത്രയയ്ക്കുന്നതും കാത്തിരിക്കുകയാണ് ആ കുഞ്ഞു മാലാഖ. തേജസ്വിനിയുടെ മരവിച്ച ശരീരം തിരുവനന്തുപുരം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ വിട ചൊല്ലാന്‍ കാത്തുകിടക്കുമ്പോള്‍, ഒരു നാടിന്റെ മുഴുവന്‍ തേങ്ങലുമേന്തിയാണ് കുഞ്ഞ് ലോകത്തോട് വിടപറയുന്നത്.

ബാലഭാസ്‌കറുടെ നില ഗുരുതരമായി തന്നെ തുടരുന്ന സാഹചര്യത്തില്‍ കുഞ്ഞിന്റെ സംസ്‌കാരം സംബന്ധിച്ച ആശങ്കകള്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും വലയ്ക്കുകയാണ്. വെന്റിലേറ്ററില്‍ ഡോക്ടര്‍മാരുടെ നിരന്തര നിരീക്ഷണത്തിലാണ് ബാലഭാസ്‌കര്‍. മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും വെന്റിലേറ്റര്‍ മാറ്റിയപ്പോള്‍ ബാലഭാസ്‌കറിനോടു സംസാരിച്ചതായും ഔദ്യോഗികമല്ലാത്ത ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

എന്നാല്‍ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്. ഇരുവരും ആരോഗ്യത്തോടെ തിരിച്ചുവരാന്‍ ബന്ധുക്കളും സുഹൃത്തുക്കളും പ്രാര്‍ത്ഥനയോടെ കഴിയുമ്പോള്‍ മകള്‍ നഷ്ടപ്പെട്ട വാര്‍ത്ത അറിയിക്കുന്നതെങ്ങനെയെന്ന ചോദ്യവും ബന്ധുക്കളെ വല്ലാതെ അലട്ടുന്നുണ്ട്.

ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കുഞ്ഞിന്റെ നേര്‍ച്ച നടത്തി തൃശൂരില്‍ നിന്നും ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണു അപകട കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top