ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. 1599.69 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ആറ് ക്യൂമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ പ്രദേശങ്ങളില്‍ അധികൃതര്‍ ജാഗ്രതാ
നിര്‍ദേശം പുറപ്പെടുവിച്ചു.
മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി ; മൂന്നാറില്‍ ജാഗ്രതാ നിര്‍ദേശം
By
September 27, 2018 10:30 am