Latest News

മൊബൈല്‍ നമ്പറിനും ബാങ്ക് അക്കൗണ്ടിനും ഇനി ആധാര്‍ വേണ്ട

ആധാര്‍ കാര്‍ഡിന്റെ സാധുത സംബന്ധിച്ച് നിര്‍ണായക ഉത്തരവാണ് സുപ്രിംകോടതി ഇന്ന് പുറപ്പടുവിച്ചത്. ആധാര്‍ രാജ്യപുരോഗതിക്ക് ഗുണം ചെയ്യുമെന്ന പറഞ്ഞ സുപ്രിംകോടതി വിവരശേഖരണത്തില്‍ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടും ഫോണ്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല എന്നതടക്കമുളള നിയന്ത്രണങ്ങളാണ് സുപ്രിംകോടതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പുറമെ ജസ്റ്റിസുമാരായ എ.കെ.സിക്രി, എ.എം.ഖന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പടുവിച്ചത്.

ആധാര്‍ നിര്‍ബന്ധമല്ലാത്തവ

ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ട

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട

സ്‌കൂള്‍ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമല്ല

സിബിഎസ്ഇ, നീറ്റ്, യുജിസി നെറ്റ് പരീക്ഷകള്‍ക്ക് നിര്‍ബന്ധമല്ല

കുട്ടികളുടെ വിവരം ശേഖരിക്കുന്നതിന് മാതാപിതാക്കളുടെ സമ്മതം വേണം

ആധാര്‍ വിവരങ്ങള്‍ കോടതി അനുമതിയില്ലാതെ മറ്റ് ഏജന്‍സികള്‍ക്ക് കൈമാറരുത്. സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറാനാകില്ല.

ആധാര്‍ നിര്‍ബന്ധമായത്

ആദായനികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധം

പാന്‍കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top