Kerala

കേരളത്തിലെ സ്ത്രീകള്‍ പിസി ജോര്‍ജിനെതിരെ പരസ്യമായി പ്രതികരിക്കണം: വനിത കമ്മീഷന്‍

കോഴിക്കോട്: പിസി ജോര്‍ജിനെ നിയമസഭ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് മാറ്റണമെന്നാണ് വനിത കമ്മീഷന്‍. കന്യാസ്ത്രീയെ അപമാനിച്ച ജോര്‍ജിനെതിരെ കമ്മീഷന്‍ നല്‍കിയ പരാതി ജോര്‍ജ് അടങ്ങിയ കമ്മിറ്റി പരിഗണിക്കരുതെന്ന് എം.സി ജോസഫൈന്‍ ആവശ്യപ്പെട്ടു.

സ്ത്രീത്വത്തെ നിരന്തരം അപമാനിക്കുന്ന ജോര്‍ജിനെതിരെ കേരളത്തിലെ സ്ത്രീകള്‍ പരസ്യമായി പ്രതികരിക്കണം. സിസ്റ്റര്‍ ലൂസി കളപ്പുരയോട് സഭാ നേതൃത്വം വീണ്ടും പ്രതികാരം ചെയ്താല്‍ വനിത കമ്മീഷന്‍ ഇടപെടും. സിസ്റ്ററുടെ പരാതി അവഗണിച്ച പോലീസ് നടപടി അംഗീകരിക്കാനാവില്ലെന്നും എം.സി ജോസഫൈന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top