Latest News

വിധിയിലുറച്ച് സുപ്രീംകോടതി; സ്ഥാനക്കയറ്റത്തിന് സംവരണം നിര്‍ബന്ധമില്ല

ന്യൂഡല്‍ഹി: ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നിര്‍ബന്ധമില്ലെന്ന 2006ലെ വിധി പുന:പരിശോധിക്കില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി.

എസ്സി, എസ്ടിയുടെ ആകെ ജനസംഖ്യ പരിഗണിച്ച് അവര്‍ക്ക് ആവശ്യമായ സ്ഥാനക്കയറ്റം നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയും 2006ല്‍ എം നാഗരാജ് കേസില്‍ പ്രസ്താവിച്ച വിധി പുനപരിശോധിക്കാന്‍ ഏഴംഗ ബഞ്ച് വേണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി.

വിവിധ സംസ്ഥാന സര്‍ക്കാരുകളും എസ്സി, എസ്എടി ക്ഷേമസംഘടനകളുമാണ് വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നാഗരാജ് കേസില്‍ അനാവശ്യ നിബന്ധനകളാണ് സ്ഥാനക്കയറ്റ സംവരണത്തിനു മുന്നോട്ടുവെച്ചതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം.

2006ല്‍ എം നാഗരാജ് കേസില്‍ പട്ടികവിഭാഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പിന്നോക്കാവസ്ഥ, സര്‍വീസുകളിലെ പ്രാതിനിധ്യത്തിലെ പോരായ്മ, മൊത്തം വകുപ്പിന്റെ കാര്യക്ഷമത തുടങ്ങിയ വസ്തുതകള്‍ പരിഗണിച്ച ശേഷമാകണം വിഷയത്തില്‍ സര്‍ക്കാരുകള്‍ നയങ്ങള്‍ രൂപീകരിക്കാനെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top