Kerala

സ്ത്രീകളെയും കുട്ടികളെയും പീഡനത്തിനിരയാക്കുന്ന വ്യാജ സിദ്ധന്‍ അറസ്റ്റില്‍

ചാവക്കാട്: സമ്പത്തും അഭിവൃദ്ധിയും ഉണ്ടാകുമെന്ന് കള്ളപ്രചരണം നടത്തി സ്ത്രീകളെയും കുട്ടികളെയും പീഡനത്തിനിരയാക്കുന്ന വ്യാജ സിദ്ധന്‍ പിടിയില്‍. എടക്കഴിയൂര്‍ സ്വദേശിയായ ആറു വയസുകാരിയെ ഉപദ്രവിച്ച കേസിലാണ് വരോട് മുഹമ്മദിനെ (മമ്പുറം പാപ്പ, 58 ) ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

കുന്നംകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എസ്. സിനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതിയെ പട്ടാമ്പിയിലെ മുതുതലയിലുള്ള വീട്ടില്‍നിന്ന് ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറും സംഘവും പിടികൂടിയത്.

2017 ഡിസംബറിലായിരുന്നു സംഭവം. എടക്കഴിയൂരില്‍ മാതാവിന്റെ രോഗം മാറ്റാമെന്ന വ്യാജേന കടന്നുകൂടിയ പ്രതി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് അധ്യാപികയാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. തുടര്‍ന്ന് അധ്യാപിക തന്നെയാണ് പോലീസിനെയും അറിയിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ട് ഭാര്യമാരിലായി പ്രതിക്ക് 14 മക്കളുണ്ട്.

നേരത്തെ അജ്മീറിലും മുംബൈയിലും താമസിച്ചിരുന്നപ്പോള്‍ ഇയാള്‍ പഠിച്ച തട്ടിപ്പു വിദ്യകള്‍ ഉപയോഗിച്ചാണ് പ്രതി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളില്‍ കയറിപ്പറ്റി വീട്ടുകാരെ കബളിപ്പിക്കുന്നത്. ആദ്യം ചെറിയ സാമ്പത്തിക സാഹായം നല്‍കിയാണ് ഇയാള്‍ വീട്ടുകാരെ വലയില്‍ വീഴ്ത്തുന്നത്. നിരവധി കുട്ടികളെ പ്രതി ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതായാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top