Breaking News

ചെങ്ങന്നൂരില്‍ 50 ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും 3 വാഹനങ്ങളും പിടികൂടി; ഒരാള്‍ അറസ്റ്റില്‍

Photo:Anshad Mannar

ചെങ്ങന്നൂര്‍: പാണ്ടനാട് ഇല്ലിമലയിലെ വാടക വീട്ടില്‍ നിന്നും 50 ലക്ഷം രൂപയോളം വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളും 3 വാഹനങ്ങളും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും (ഡാന്‍സാഫ്) ചെങ്ങന്നൂര്‍ പോലീസും ചേര്‍ന്ന് പിടികൂടി. ഒരാള്‍ അറസ്റ്റില്‍.

മാന്നാര്‍ പരുമല കോട്ടയ്ക്കാമാലി കോളനിയില്‍ വാലുപറമ്പില്‍ ജോസഫിന്റെ മകന്‍ ജിജോ (38)യാണ് അറസ്റ്റിലായത്. 

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് (24) വൈകിട്ട് 4 മണിയോടെ നടന്ന റെയ്ഡിലാണ് വില്‍പനക്കായി സൂക്ഷിച്ചിരുന്ന 75,000 പാക്കറ്റ് ഹാന്‍സ്, 20,000 പാക്കറ്റ് കൂള്‍ ലിപ്‌സ് എന്നീ നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.

ഇയാളുടെ പക്കലുണ്ടായിരുന്ന മഹേന്ദ്ര ബൊലേറോ പിക്ക്അപ് വാനും, വാഗണ്‍ആര്‍, സാന്‍ട്രോ കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

പാണ്ടനാട്ടില്‍ മാസങ്ങളായി ഇരുനില വീട് വാടകയ്‌ക്കെടുത്ത് കുടുംബസമേതം താമസിച്ചിരുന്ന ജിജോ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനാണ് വീടിനുള്ളില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്നാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കേരളത്തിലേക്കെത്തിച്ചത്.

ഇയാളെ കൂടാതെ കൂടുതല്‍ പേര്‍ക്ക് ഇതുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷണം തുടങ്ങി. 

ചെങ്ങന്നൂര്‍ ഡിവൈഎസ് പി ഡോ. ആര്‍. ജോസ്, ആലപ്പുഴ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ് പി ബിനുകുമാര്‍, ചെങ്ങന്നൂര്‍ സിഐ ജോസ് മാത്യു, എസ്‌ഐമാരായ അഭിലാഷ് എം.സി, സുരേഷ് ബാബു, എഎസ്‌ഐ അജിത് ഖാന്‍, ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്‌ഐ ഇല്യാസ്, എഎസ്‌ഐ സന്തോഷ്, സിപിഒമാരായ ഹരികൃഷ്ണന്‍, മുഹമ്മദ് ഷാഫി, അനസ്, രതീഷ് കുമാര്‍, സിദ്ദിഖ്, അതുല്‍ രാജ് ശിവകുമാര്‍, സന്നല്‍ .എസ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top