Kerala

എസ് രാജേന്ദ്രന്‍ എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തതിന് എസ്‌ഐയെ സ്ഥലം മാറ്റി

മൂന്നാര്‍: എസ്.രാജേന്ദ്രന്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്തതിന് എസ്ഐയെ സ്ഥലം മാറ്റി. മൂന്നാര്‍ എസ്ഐയായ കെ.ജെ. വര്‍ഗീസിനെയാണ് കട്ടപ്പനയിലേക്ക് സ്ഥലം മാറ്റിയത്. മൂന്നാര്‍ ട്രൈബ്യൂണല്‍ കോടതി കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയതിനാണ് എംഎല്‍എയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

എസ്ഐ ആവശ്യപ്പെട്ടതനുസരിച്ചാണ് സ്ഥലംമാറ്റം നല്‍കിയതെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം. എസ്ഐയുടെ വീട് കട്ടപ്പനയ്ക്കടുത്തുളള പ്രദേശമായ മുണ്ടക്കയത്താണെന്നും എസ്ഐ സ്ഥലംമാറ്റം ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. കേസെടുത്തതിനുള്ള ശിക്ഷാനടപടി എന്ന തരത്തിലാണ് ഇപ്പോള്‍ ഈ സ്ഥലംമാറ്റം എന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് എസ്.രാജേന്ദ്രന്‍ എംഎല്‍എ ദേവികുളം തഹസില്‍ദാര്‍ പി.കെ.ഷാജി, ഗവണ്‍മെന്റ് കോളേജിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ട്രൈബ്യൂണല്‍ കോടതിയിലെത്തിയത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ഗവണ്‍മെന്റ് കോളേജ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാധ്യത തേടി എത്തിയ ശേഷം കോടതിമുറിയില്‍ അതിക്രമിച്ച് കയറി ക്ലാസെടുക്കാന്‍ ആരംഭിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ കോടതി ജീവനക്കാരന്‍ സുമി ജോര്‍ജിനെ സംഘാംഗങ്ങള്‍ മര്‍ദിക്കുകയും ദൃശ്യങ്ങള്‍ മായ്ച്ചു കളയുകയും ചെയ്തിരുന്നു.തുടര്‍ന്നാണ് പോലീസ് രാജേന്ദ്രനെ ഒന്നാം പ്രതിയും പി.വി ഷാജിയെ രണ്ടാം പ്രതിയുമാക്കി കേസെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top