Kerala

പൈലറ്റുമാര്‍ ആവശ്യത്തിന് ഉറങ്ങാത്തത് വിമാന അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നു; എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ

പൈലറ്റുമാര്‍ ആവശ്യത്തിന് ഉറങ്ങാത്തത് വിമാന അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നതായി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്‌പേസ് മെഡിസിനില്‍ നടന്ന പ്രത്യേക പരിപാടിക്കിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

2013ല്‍ രാജസ്ഥാനില്‍ ഉണ്ടായ വ്യോമസേനയുടെ യുദ്ധവിമാന അപകടത്തിന് കാരണം പൈലറ്റിന്റെ ഉറക്കക്കുറവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമ ഉപയോഗത്തില്‍ അടിമപ്പെട്ടിരുന്ന പൈലറ്റ് അതുമൂലം കൃത്യമായി ഉറങ്ങാതിരുന്നതാണ് ഇത്രയും വലിയൊരു ദുരന്തത്തിലേക്ക് വഴിവെച്ചതെന്നും ധനോവ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തി.

പൈലറ്റുമാര്‍ക്ക് വേണ്ടത്ര ഉറക്കം ലഭിച്ചിട്ടുണ്ടോ എന്നറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോസ്പേസ് മെഡിസിന്‍ പുതിയ സംവിധാനം രൂപപ്പെടുത്തുന്നുണ്ട്. ഉറക്കുറവ് വിമാന അപകടത്തിന് വഴിവയ്ക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗമാണ് പലപ്പോഴും ഉറക്കക്കുറവിന് കാരണമാകുന്നത്. ഉറക്കക്കുറവ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം അപകടവും വിളിച്ചുവരുത്തും. രാജസ്ഥാനിലെ ബാര്‍മറിനടുത്ത് ഉത്തര്‍ലയിലാണ് 2013ല്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ പൈലറ്റ് കൊല്ലപ്പെട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top