Automotive

യുവാക്കളെ ലക്ഷ്യമിട്ട് യമഹയുടെ കിടിലന്‍ പടക്കുതിര XSR 155 ഉടന്‍ ഇന്ത്യയിലേക്ക്

എന്‍ട്രി ലെവല്‍ റെട്രോ സ്റ്റൈല്‍ മോഡലായ XSR 155 യമഹ തായ്‌ലാന്‍ഡില്‍ പുറത്തിറക്കി. പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ട് അവതരിപ്പിച്ച XSR 155 മോഡലിന് 91,500 ബാത്താണ് (ഏകദേശം 2.10 ലക്ഷം രൂപ) തായ്‌ലാന്‍ഡിലെ വില. യമഹ സ്‌പോര്‍ട്ട് ഹെറിറ്റേജ് റേഞ്ചിലെ ഏറ്റവും ചെറിയ മോഡല്‍ കൂടിയാണിത്. വലിയ XSR 700, XSR 900 എന്നിവയുടെ ഡിസൈനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് XSR 155 മോഡലിന്റെ രൂപഘടന. 

ആരുടെയും ശ്രദ്ധപിടിച്ചുപറ്റുന്ന റെട്രോ രൂപമാണ് XSR 155നുള്ളത്. ഡെല്‍റ്റ ബോക്‌സ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം.  2000 എംഎം നീളവും 805 എംഎം വീതിയും 1080 എംഎം ഉയരവും 810 എംഎം സീറ്റ് ഹൈറ്റുമാണ് വാഹനത്തിനുള്ളത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top