ദില്ലി: ഓട്ടോറിക്ഷ കൂലി കൂട്ടി ദില്ലി സര്‍ക്കാര്‍.ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദില്ലി സര്‍ക്കാര്‍ കൂലി കൂട്ടുന്നത്.ഇതോടെ ഒന്നര കിലോമീറ്ററിന് 25 രൂപയായി മിനിമം ചാര്‍ജ്ജ് ഉയര്‍ന്നു. ഇതുവരെ 2 കിലോമീറ്ററിന് 25 രൂപയായിരുന്നു ദില്ലിയിലെ മിനിമം ചാര്‍ജ്.
ആദ്യത്തെ 1.5കിലോമീറ്ററിന് 25 രൂപയും പിന്നീടുള്ള കിലോമീറ്ററിന്റെ നിരക്ക് 8ല്‍ നിന്നും 9 രൂപ ആക്കിയും നിരക്കില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. യാത്രയ്ക്കിടെ ഗതാഗത കുരുക്കില്‍ പെട്ടാല്‍ അതിനും അധികം കൂലി നല്‍കണം. മിനിട്ടിന് 75 പൈസയാണ് ഇത്തരത്തില്‍ കാത്ത് നില്പ്പിന് നല്‍കേണ്ടി വരിക.നിയമസഭാ തെരഞ്ഞെടുപ്പെന്ന് ലക്ഷ്യമാക്കിയാണ് അരവിന്ദ് കെജ്രിവാളിന്റെ നീക്കമെന്നാണ് സൂചന.