Entertainment

മമ്മൂട്ടിയുടെ ‘യാത്ര’ ഡിസംബര്‍ 21ന്

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി അഭിനയിക്കുന്ന ‘യാത്ര’ എന്ന ചിത്രം ഡിസംബര്‍ 21ന് തീയേറ്ററുകളിലെത്തും. മഹി വി. രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷമേയുണ്ടാകൂ എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. വൈ.എസ്.ആറിന്റെ മകന്‍ ജഹന്‍മോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ദിനമായതിനാലാണ് റിലീസ് അന്നേക്ക് മാറ്റിയത്.

യാത്രയുടെ പുതിയ പോസ്റ്ററിനൊപ്പം റിലീസ് തിയതിയും ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. വൈ.എസ്.ആറിന്റെ പദയാത്രയാണ് ചിത്രം പശ്ചാത്തലമാക്കിയിരിക്കുന്നത്. ജഗന്‍മോഹന്‍ റെഡ്ഢിയായി നടന്‍ കാര്‍ത്തിയാണ് അഭിനയിക്കുന്നത്. സുഹാസിനി മണിരത്നം അടക്കമുള്ള വലിയ താരനിരയും ചിത്രത്തിലുണ്ട്. 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top