Breaking News

തെലങ്കാനയില്‍ ബസ്സപകടം : 40 മരണം

ഹൈദരാബാദ്: തെലങ്കാനയിലെ ജഗത്യാല്‍ ജില്ലയില്‍ ബസ് മലയടിവാരത്തിലേക്ക് മറിഞ്ഞ് 40 പേര്‍ മരിച്ചു. അപകട സമയത്ത് ബസ്സില്‍ എഴുപതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൊണ്ടഗട്ടില്‍ നിന്ന് ജഗത്യാലിലേക്ക് വരുകയായിരുന്ന തെലങ്കാന ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. ബസ്സിന്റെ ബ്രേക്ക് തകരാറായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ശനിവര്‍പേട്ട് ഗ്രാമത്തില്‍ ചുരത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തില്‍ പെട്ടത്.

പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. കരിംനഗര്‍, ജഗത്യാല്‍ എന്നിവടങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. 28 പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ചവരില്‍ ആറ് കുട്ടികളും ഉള്‍പ്പെടുന്നു.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top