Breaking News

പി.സി.ജോര്‍ജ് എം.എല്‍.എയോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്്ക്കലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ച് അധിക്ഷേപിച്ച പി.സി.ജോര്‍ജ് എം.എല്‍.എയോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ജോര്‍ജിന്റെ പരാമര്‍ശം നിയമസഭാംഗത്തിന്റേയും നിയമസഭയുടേയും അന്തസിന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. പന്ത്രണ്ട് തവണ കന്യാസ്ത്രീ സുഖം അനുഭവിക്കുകയും പതിമൂന്നാം തവണ പീഡന ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നുമാണ് അതിജീവിക്കുന്ന കന്യാസ്ത്രീയെക്കുറിച്ച് ജോര്‍ജ് പറഞ്ഞത്. കൂടാതെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഉപവാസ സമരം നടത്തുന്ന കന്യാസ്ത്രീകളെയും പിജി ജോര്‍ജ് അവഹേളിച്ചിരുന്നു. അവര്‍ക്കും കന്യകാത്വ പരിശോധന നടത്തണമെന്നായിരുന്നു പൂഞ്ഞാര്‍ എംഎല്‍എ പരിഹസിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top