Kerala

പി സി ജോര്‍ജ് എന്‍ഡിഎയിലേക്ക്

പി സി ജോര്‍ജ് എന്‍ഡിഎയിലേക്ക്

പത്തനംതിട്ട: പി സി ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം സെക്യുലര്‍ പാര്‍ട്ടി എന്‍.ഡി.എ.യിലേക്ക്. പ്രഖ്യാപനം ഇന്ന് വൈകീട്ട് നാല് മണിക്ക് പത്തനംതിട്ടയില്‍ നടക്കും. ബി.ജെ.പി. അഖിലേന്ത്യാ സെക്രട്ടറി സത്യകുമാര്‍, സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, കേരള ജനപക്ഷം സെക്യുലര്‍ നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പ്രഖ്യാപനം.

കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ മുന്നണിയുടെ ഭാഗമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. പത്തനംതിട്ടയിലേക്ക് താന്‍ ഉടന്‍ പോകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. എന്‍ഡിഎയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top