തിരുവനന്തപുരം: സംസ്ഥാന സ്ക്കൂള് കലാ കായിക മേളകള്‍ ആര്‍ഭാടമില്ലാതെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി രവീന്ദ്ര നാഥ്. കലോത്സവ മാന്വലില്‍ മാറ്റങ്ങള്‍ വരുത്തും. പതിനേഴിന് കമ്മിറ്റി ചേര്‍ന്ന ശേഷം അന്തിമ തീരുമാനം അറിയിക്കും. ഉചിതമായ വേദി പിന്നീട് തീരുമാനിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ചെറിയ രീതിയിലാണെങ്കിലും കലോല്‍സവം നടത്തണമെന്നും കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുത്തരുതെന്നുമുള്ള അഭിപ്രായങ്ങളെ തുടര്‍ന്നാണ് തീരുമാനം.
സംസ്ഥാന സ്ക്കൂള് കലാ കായിക മേളകള്‍ ആര്‍ഭാടമില്ലാതെ നടത്തും: വിദ്യാഭ്യാസ മന്ത്രി
By
September 11, 2018 11:48 am