Breaking News

സഭയ്ക്ക് സ്ത്രീകളോട് ചിറ്റമ്മ നയം: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കന്യാസ്ത്രീ വത്തിക്കാന് അയച്ച കത്ത് പുറത്ത്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനത്തിനിരയായ കന്യാസ്ത്രീ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അയച്ച കത്ത് പുറത്ത്. വിഷയത്തില്‍ വത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് കന്യാസ്ത്രീ കത്തെഴുതിയത്. ബിഷപ്പ് പണമുപയോഗിച്ച് പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. കന്യാസ്ത്രീകള്‍ക്ക് സഭയില്‍ നിന്ന് നീതി ലഭിക്കുന്നില്ല. കേരളത്തിലെ സഭാഅധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

മിഷനറീസ് ഓഫ് ജീസസില്‍ നിന്ന് 5 വര്‍ഷത്തിനിടെ 20 സ്ത്രീകള്‍ പടിയിറങ്ങിയെന്നും കന്യാസ്ത്രീയുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കഴുകന്റെ കണ്ണുകളോടെയാണ് ബിഷപ്പ് കന്യാസ്ത്രീകളെ കാണുന്നതെന്നും സ്ത്രീകളോട് ചിറ്റമ്മ നയമാണ് സഭയ്ക്കുള്ളതെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. അധികാരമുള്ളവര്‍ക്കൊപ്പമാണ് സഭാനേതൃത്വം. ജലന്തര്‍ ബിഷപ്പ് സഭാസ്വത്തുക്കള്‍ ദുരുപയോഗിച്ച് കേസ് അട്ടിമറിക്കുകയാണ്. ബിഷപ്പിനെ നീക്കാന്‍ വത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് രണ്ട് ദിവസം മുന്‍പാണ് കന്യാസ്ത്രീ കത്തയച്ചത്. വത്തിക്കാന്‍ സ്ഥാനപതിക്ക് ഇത് രണ്ടാം തവണയാണ് കത്തയക്കുന്നത്. അഞ്ചു മാസമായിട്ടും നടപടിയില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിനെ സമീപിക്കുന്നതെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു പരാതി നല്‍കിയ കാര്യവും കത്തില്‍ വിശദീകരിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top