Kerala

എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചരണം ; ജേക്കബ് വടക്കുംചേരിക്കെതിരേ കേസെടുക്കണമെന്ന് ആരോഗ്യമന്ത്രി

എലിപ്പനി പ്രതിരോധ മരുന്നിനെതിരേ വ്യാജപ്രചരണം നടത്തുന്ന ജേക്കബ് വടക്കുംചേരിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ഡിജിപിക്ക് കത്തുനല്‍കി. നവമാധ്യമങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളാണ് ഇയാള്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

പ്രളയക്കെടുതിക്ക് പിന്നാലെ കേരളത്തിലെ ചില മേഖലകളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയതോടെയാണ് പ്രതിരോധ മരുന്ന് കഴിക്കാന്‍ ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയത്. വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം ചെയ്യുകയും ബോധവത്കരണം ജനങ്ങളില്‍ നടത്തുകയും ചെയ്തിരുന്നു. ആരോഗ്യമന്ത്രി വകുപ്പ് മന്ത്രി ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ മരുന്ന് കഴിച്ച് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവില്ലെന്ന ധൈര്യം പകര്‍ന്നിരുന്നിരുന്നു. ഇതിനിടെയാണ് പ്രതിരോധ മരുന്നിന്റെ ആധികാരികത ചോദ്യം ചെയ്ത് ജേക്കബ് വടക്കുംചേരി നവമാധ്യമങ്ങള്‍ വഴി കള്ളപ്രചരണം നടത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top