Breaking News

എലിപ്പനി പ്രതിരോധമരുന്ന് ആരോഗ്യത്തിന് ദോഷകരമെന്ന് വ്യാജ പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരി അറസ്റ്റില്‍

എലിപ്പനി പ്രതിരോധമരുന്ന് ആരോഗ്യത്തിന് ദോഷകരമാണെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. ഇയാള്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഡിജിപിക്ക് കത്തു നല്‍കിയിരുന്നു. ഇത് പ്രകാരം ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് ജേക്കബ് വടക്കുംചേരിക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എലിപ്പനി പ്രതിരോധത്തിനായി കൃത്യമായ പ്രോട്ടോക്കോളും അതീവ ജാഗ്രതാ നിര്‍ദേശവും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്തും യാതൊരടിസ്ഥാനമില്ലാതെയും ജേക്കബ് വടക്കന്‍ചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് മന്ത്രി പരാതിയില്‍ പറഞ്ഞിരുന്നത്.

മുന്‍പും രോഗപ്രതിരോധ മരുന്നുകള്‍ക്കെതിരേ നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തി വിവാദത്തില്‍ ഉള്‍പ്പെട്ടയാളാണ് ജേക്കബ് വടക്കുംചേരി. സമാനമായ കേസുകള്‍ ഇയാള്‍ക്കെതിരേ മുന്‍പും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മെഡിക്കല്‍ ബിരുദമോ രോഗ ചികിത്സയ്ക്കായുള്ള യാതൊരു ഔപചാരിക യോഗ്യതയുമില്ലാത്ത ജേക്കബ് വടക്കാഞ്ചേരി താന്‍ വൈദ്യനാണ് എന്ന വ്യാജ വിലാസത്തിലാണ് രോഗികളെ ചികിത്സിക്കുന്നത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top