Kerala

പ്രളയദുരന്ത ബാധിതര്‍ക്കായി മുത്തൂറ്റ് ഫിനാന്‍സ് പലിശയില്ലാതെ വായ്പ നല്‍കുന്നു

കൊച്ചി: കേരളത്തിലെ പ്രളയദുരന്ത ബാധിതര്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുവാന്‍ മുത്തൂറ്റ് ഫിനാന്‍സ് പൂജ്യം പലിശയിലും ഉദാരമായ പ്രതിമാസ തിരിച്ചടവിലുള്ള വായ്പയും പ്രഖ്യാപിച്ചു.ടെലിവിഷന്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മറ്റു ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനാണ് പലിശയില്ലാ വായ്പ കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ഈടാക്കുന്ന സര്‍വീസ് ചാര്‍ജും കമ്പനി ഒഴിവാക്കിയിട്ടുണ്ട്.

”പ്രളയദുരന്തത്തില്‍ ഉള്‍പ്പെട്ടവരുടെ ജീവിതം സാധാരണ നിലയിലാക്കുവാന്‍ നാം അവരോടൊപ്പം നില്‍ക്കേണ്ടതുണ്ട്. പൂജ്യം പലിശ വായ്പയും ഉദാരമായ പ്രതിമാസ തിരിച്ചടവും ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളെ സാധാരണനിലയിലേക്കു തിരിച്ചെത്തിക്കുവാന്‍ സഹായിക്കുമെന്ന്
വിശ്വസിക്കുന്നു,” മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9820762036(ഡിമ്പിള്‍ മൊമായ), 0484-6690357 (ബാബു ജോണ്‍ മലയില്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top