Business

വിപണിയില്‍ മരവിപ്പ്

വാരാന്ത്യ വ്യാപാര ദിനമായ വെളളിയാഴ്ച്ച സമ്മിശ്ര പ്രതികരണമാണ് ഓഹരി വിപണിയിലുണ്ടായത്. സെന്‍സെക്‌സ് 45.03 പോയിന്റ് താഴ്ന്ന് 38645.07 ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി 4 പോയിന്റ് നഷ്ടത്തില്‍ 11680.50 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ഫാര്‍മ്മ, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഓഹരികളാണ് നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയത്.

യെസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്ക് സെന്‍സെക്‌സിലും നിഫ്റ്റിയിലും ഇടിവുണ്ടായി. യെസ് ബാങ്ക് അഞ്ച് ശതമാനം വിലയിടിഞ്ഞു.

രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയായ 71 രൂപയിലെത്തിയത് കടുത്ത നിരാശയാണ് നിക്ഷേപകരിലുണ്ടാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സമ്പദ്‌മേഖലയില്‍ രൂപയുടെ മൂല്യശോഷണം എങ്ങനെ ബാധിക്കുമെന്ന ഉത്ഖണ്ഠയിലാണ് വിപണി വൃത്തങ്ങള്‍.

ഇന്ന പ്രഖ്യാപിക്കാനിരിക്കുന്ന ഏപ്രില്‍-ജൂണ്‍ പാദത്തിലെ ജിഡിപി ഡേറ്റയിലാണ് നിക്ഷേപകര്‍ താല്‍പ്പര്യപൂര്‍വം ഉറ്റുനോക്കുന്നത്.

വ്യാഴാഴ്ച്ച ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വസ്‌റ്റേഴ്‌സ് 958.01 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയിരുന്നു. തദ്ദേശിയ ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ നിക്ഷേപകര്‍ 10598.67 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.

വിപണിയിലെ വമ്പന്‍ ഓഹരിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2.7 ശതമാനം നഷ്ടത്തോടെ 1239 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യന്‍ വിപണിയിലും മാന്ദ്യം പ്രകടമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top