Latest News

സെപ്റ്റംബര്‍ ആദ്യവാരം 6 ദിവസം ബാങ്ക് അവധി വാര്‍ത്ത വ്യാജം

സെപ്റ്റംബര്‍ ആദ്യവാരത്തില്‍ 6 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന വ്യാജസന്ദേശത്തില്‍ കഴമ്പില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം അറിയിച്ചു.പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ച ഈ വാര്‍ത്തക്ക് യാതൊരു അടിസ്ഥാനവുമില്ല. സെപ്റ്റംബര്‍ 2 ഞായറാഴ്ച മാത്രമായിരിക്കും ബാങ്കിങ് അവധി. എങ്ങനെയാണ് ഇങ്ങനെയൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതെന്ന് അന്വേഷിച്ചുവരികയാണ്. ഒരാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സമ്പദ്‌മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇതിന് പുറമെ എ.ടി.എം മെഷീനുകളില്‍ പണലഭ്യതയും കുറയും. സമ്പദ് മേഖലയില്‍ വിളളല്‍ വീഴ്ത്താനായി സാമൂഹികദ്രോഹികള്‍ കരുതി കൂട്ടി ഇത്തരമൊരു വ്യാജവാര്‍ത്ത പടച്ചുണ്ടാക്കിയതാവാമെന്ന് പോലീസ് കരുതുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top