Kerala

യേശുദാസ് വിളിച്ചിരുന്നു ; മുഖ്യമന്ത്രി

പ്രളയത്തില്‍ മുങ്ങിയ കേരളത്തില്‍ എന്ത് സംഭവിച്ചെന്ന് അന്വേഷിക്കാത്ത ആസ്ഥാന ഗായകന്‍ എവിടെയാണെന്ന് പിസി ജോര്‍ജ് എംഎല്‍എ നിയമസഭയില്‍ ചോദ്യമുയര്‍ത്തി.ഗാനഗന്ധര്‍വന്‍ യേശുദാസിനെ ഇതിനിടെ കാണാനേയില്ലെന്ന് പിസി ജോര്‍ജ് പരിഹസിച്ചു.

പിസിയുടെ ചോദ്യത്തിന് അപ്പോള്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ മറുപടി നല്‍കി. യേശുദാസ് അമേരിക്കയിലാണെന്നും ദുരന്ത സമയത്ത് യേശുദാസ് തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും കേരളത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായും ഒപ്പമുണ്ടെന്ന് പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top