Breaking News

സംസ്ഥാനത്തുണ്ടായത് ഭരണകൂട പ്രളയമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തം നേരിടുന്നതിനാവശ്യമായി കൈക്കൊണ്ട നടപടികളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ട് പതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയക്കെടുതികള്‍ വിശകലനം ചെയ്യാനായി ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡാമുകള്‍ തുറന്നുവിട്ടതാണ് ദുരന്തത്തിന് പ്രധാന കാരണമെന്നും പതിപക്ഷ നേതാവ് സഭയില്‍ ആരോപിച്ചു. 25 ശതമാനം മാത്രമാണ് മഴകൊണ്ട് ഉണ്ടായിരിക്കുന്ന കെടുതികള്‍. ബാക്കി 75 ശതമാനവും അശാസ്ത്രീയമായി ഡാമുകള്‍ തുറന്നതു കാരണമാണ് സംഭവിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇടുക്കി ജില്ലയില്‍ അല്ലാതെ മറ്റേത് ജില്ലയിലാണ് വ്യക്തമായ മുന്നറിയിപ്പുകളോടെ ഡാമുകള്‍ തുറന്നതെന്ന് പറയണമെന്നും അദ്ദേഹം മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. രക്ഷാദൗത്യം ജനങ്ങളുടെ വിജയമാണെന്നും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ഭരണകൂടം പൂര്‍ണമായും പരാജയപ്പെട്ടുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പ്രതിപക്ഷം പൂര്‍ണ്ണമായി സഹകരിക്കും. പ്രളയ ദുരന്തം നേരിടാന്‍ പ്രതിപക്ഷം രാഷ്ട്രീയ ഭേദമില്ലാതെ സര്‍ക്കാരിനൊപ്പം ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top