പ്രളയക്കെടുതിയില്‍ രൂപയുടെ റെക്കോര്‍ഡ് വിലയിടിവ് വേണ്ടത്ര ശ്രദ്ധ നേടുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാകുന്ന രൂപയുടെ വിനിമയ നിരക്കിലെ അനുദിനമുണ്ടാകുന്ന കുറവ് ആശങ്കയുണ്ടാക്കുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 70.50 എത്തി നില്‍ക്കുകയാണ്.
എണ്ണ ഇറക്കുമതിക്ക് വന്‍തോതില്‍ ഡോളറിന് ആവശ്യം വര്‍ധിച്ചതും വിദേശ നിക്ഷേപം രാജ്യത്തിന് പുറത്തേക്ക് പോകുന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്.
വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ ഈ വര്‍ഷം ഏറ്റവും വലിയ തിരിച്ചടി നേരിട്ട കറന്‍സിയാണ് രൂപ. ഈ വര്‍ഷം മൂല്യത്തില്‍ 10 ശതമാനം ഇടിവാണുണ്ടായത്. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുമെന്നതിനാല്‍ രൂപയുടെ വില വീണ്ടും ഇടിയുമെന്നാണ് ധനകാര്യ വിദഗ്ധര്‍ സൂചന നല്‍കുന്നത്. രൂപയുടെ വിലയിടിയുന്നത് മൂലം പണപ്പെരുപ്പത്തിന് സാധ്യത വര്‍ധിക്കും.