Kerala

ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി രൂപയുടെ ഇടിവ് പിടിച്ച് നിര്‍ത്താന്‍ ആലോചിക്കുന്നു

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യമിടിയുന്നതിന് തടയിടാനായി ചില പ്രത്യേക ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് ആലോചിക്കുന്നു.

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മൊബൈല്‍ ഘടകങ്ങള്‍ക്കാണ് പ്രധാനമായും ഇറക്കുമതി തീരുവ അധികമായി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ വര്‍ഷം 12 ശതമാനം ഇടിവാണ് ഇന്ത്യന്‍ രൂപയ്ക്ക് നഷ്ടം വന്നത്. രൂപയുടെ വിലയിടിയുന്നതോടെ കറന്റ് അക്കൗണ്ട് കമ്മിയും വര്‍ധിച്ച് വരുന്നു. മാത്രമല്ല ഏഷ്യന്‍ വിപണിയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ച വയ്ക്കുന്നത് ഇന്ത്യന്‍ രൂപയാണ്. ഇറക്കുമതി ക്രമാതീതമായി വര്‍ധിക്കുന്നത് മൂലം ഡോളറിന്റെ ആവശ്യകത കൂടുന്നത് കൊണ്ട് രൂപയുടെ മൂല്യം അനുദിനം ഇടിയുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top