Kerala

വെളളത്തില്‍ മുങ്ങിയ സ്‌കൂളുകളുടെ ഫിറ്റ്‌നസ് പരിശോധിക്കും

ആലപ്പുഴ: കുട്ടനാട്ടിലെ വെളളം ഇറങ്ങിയ എല്ലാ സ്‌കൂളുകളുടെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പിഡബ്ല്യുഡി കെട്ടിട വിഭാഗം പരിശോധിച്ച് സ്‌കൂള്‍ തുറക്കുന്നതിന് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. 29ന് സ്‌കൂള്‍ തുറക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ചിലയിടങ്ങളില്‍ ഇതിനു സാധിക്കാതെ വരുമെന്ന് ജില്ലാ ഭരണകൂടം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ ബാധിക്കുന്നത് കുട്ടനാട്ടുകാരെ ആയിരിക്കും. ബദല്‍ സംവിധാനങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്താന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top