Breaking News

കേരളത്തിന് സഹായം നല്‍കരുതെന്ന് പ്രചരിപ്പിച്ച സംഘപരിവാര്‍ പ്രവര്‍ത്തകന് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

പ്രളയത്തെത്തുടര്‍ന്ന് നടത്തുന്ന കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കരുതെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി ആഹ്വാനം ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകന്‍ സുരേഷ് കൊച്ചാട്ടിലിന് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. കേരളത്തിന് എതിരായ ആഹ്വാനത്തിന് ശേഷം തനിക്ക് നിരവധി ഭീഷണികള്‍ വരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സുരക്ഷ നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.

പ്രളയദുരിതത്തില്‍ വലയുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ധനസഹായമോ മറ്റ് അവശ്യവസ്തുക്കളോ ആരും നല്‍കേണ്ടതില്ലെന്നും ഇവിടെയുള്ളവര്‍ എല്ലാം ധനവാന്മാരാണെന്നുമൊക്കെയാണ് ഇയാള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സോഷ്യല്‍ മീഡിയ പ്രചാരക സംഘത്തിലെ മുഖ്യവ്യക്തിയായിരുന്നു സുരേഷ്. തന്റെ പ്രസ്താവനകളില്‍ മാറ്റമില്ലെന്നു തന്നെയാണ് ഇപ്പോഴും സുരേഷിന്റെ നിലപാട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top