ഏഷ്യന്‍ ഗെയിംസ് വനിതാ സിംഗിള്‍സില്‍ തായ്ലന്‍ഡിന്റെ തായ് സു യിംഗിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് സൈന നെഹ്വാള് പരാജയപ്പെട്ടു. സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരത്തോടാണ് സൈന പരാജയപ്പെട്ടത്. ഇതോടെ വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് ഒരു വെങ്കല മെഡല്‍ ലഭിച്ചു.
വെങ്കല മെഡല്‍ നേട്ടത്തോടെ ഏഷ്യന്‍ ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി മെഡല്‍ നേടുന്ന താരമായി സൈന മാറി. ലോക ഒന്നാം നമ്പര്‍ താരത്തോട് ശക്തമായ ഏറ്റമുട്ടലിനൊടുവിലാണ് സൈന പരാജയം സമ്മതിച്ചത്. സ്കോര്‍: 21-18, 21-16.