ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതകഥ സിനിമയാക്കുകയാണ്. ബോളിവുഡ് താരം പരിനീതി ചോപ്രയാണ് ചിത്രത്തില്‍ സൈനയായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെ പരിനീതിയ്ക്കും ടീം അംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് സൈന നെഹ്വാള്.
Looking forward to this journey together! My best wishes to the team #SainaNehwalBiopic 🙌#Saina @ParineetiChopra #AmoleGupte @itsBhushanKumar @deepabhatia11 @Sujay_Jairaj @TSeries pic.twitter.com/YydT5LR7gu
— Saina Nehwal (@NSaina) October 7, 2019
ശ്രദ്ധ കപൂര്‍ ആയിരുന്നു സൈനയായി അഭിനയിക്കാന്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ ശ്രദ്ധകപൂര്‍ പിന്നീട് ചിത്രത്തില്‍ നിന്ന് പിന്മാറി. അതേസമയം സൈന നെഹ്വാളിന്റെ കഥാപാത്രത്തെ പൂര്‍ണതയോടെ എത്തിക്കാന്‍ കഠിനമായ പരിശീലനത്തിലാണ് പരിനീതി ചോപ്ര. തനിക്ക് യോജിക്കുന്ന കഥാപാത്രമാണ് എന്ന് നേരത്തെ പരിനീതി ചോപ്ര പറഞ്ഞിരുന്നു. സംവിധായകനും ടീമും എനിക്ക് വേണ്ടതെല്ലാം ശരിയാക്കി തന്നു. ഫിസിയോ ടീമും പരിശീലകരും ഒപ്പമുണ്ടായിരുന്നു. സൈന എങ്ങനെയാണ് മത്സരങ്ങളില്‍ പ്രകടനം നടത്തുന്നത് എന്നതൊക്കെ മനസ്സിലാക്കി. ഞാന്‍ സന്തോഷവതിയാണ്, പക്ഷേ ആകാംക്ഷഭരിതയുമാണ്- പരിനീതി പോച്ര പറഞ്ഞിരുന്നു.
ചിത്രത്തില്‍ സൈന നെഹ്വാളിന്റെ കഥാപാത്രത്തിന്റെ പരിശീലകനായി അഭിനയിക്കുക മാനവ് കൌള്‍ ആയിരിക്കും. അമോല്‍ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.