Latest News

ആറുമണിക്കൂര്‍ ലൈവ് ഷോ : എന്‍ ഡി ടിവി കേരളത്തിനായി സമാഹരിച്ചത് 10 കോടി രൂപ

മുംബൈയില്‍ എന്‍.ഡിടിവി സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന്, ഫോട്ടോ കടപ്പാട്: എന്‍.ഡി. ടിവി

മുംബൈ: കേരളത്തിനെ അതിജീവനത്തിന്റെ പാതയിലേക്കെത്തിക്കാന്‍ ഇംഗ്ലീഷ് വാര്‍ത്താ ചാനലായ എന്‍ഡിടിവി. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായം സമാഹരിക്കുന്നതിനായി ആറു മണിക്കൂര്‍ നീണ്ടുനിന്ന ടെലിത്തോണ്‍ എന്ന ലൈവ് ഷോ സംഘടിപ്പിച്ചത്. 10 കോടിയിലധികം രൂപയാണ് കേരളത്തിനായി എന്‍ഡിടിവി ഇതുവരെ സമാഹരിച്ചത്.

‘കേരളത്തിനൊപ്പം’ എന്ന സന്ദേശം മുന്നോട്ടു വയ്ക്കുന്നതായിരുന്നു മുംബൈയില്‍ സംഘടിപ്പിച്ച പരിപാടി. പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ പ്രതീക്ഷകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൈത്താങ്ങായിമാറുന്നതായിരുന്നു ഇന്ത്യ ഫോര്‍ കേരള എന്ന ഷോ. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ രാത്രി ഒന്‍പതു വരെ ആറ് മണിക്കൂറാണ് പരിപാടി നീണ്ടുനിന്നത്. സന്നദ്ധ സംഘടനയായ ‘പ്ലാന്‍ ഇന്ത്യ’യുമായി ചേര്‍ന്നാണ് എന്‍ഡിടിവി ധനസമാഹരണം നടത്തുന്നത്.

ഗായകന്‍ ഹരിഹരന്‍ ഒരുക്കിയ ഫ്യുഷന്‍ സംഗീതമായിരുന്നു പരിപാടിയെ ഏറെ ആകര്‍ഷണീയമാക്കി. നിറഞ്ഞ സദസില്‍ ഉസ്താദ് അമ്ജദ് അലി ഖാനും മക്കളായ അമാന്‍, അയാന്‍ എന്നിവരും ചേര്‍ന്ന് ഒരുക്കിയ കലാവിരുന്നും ഗായിക ശില്‍പ റാവുവിന്റെ സംഗീതവും പരിപാടിയുടെ മാറ്റുകൂട്ടി. കേരളത്തിന് ഒരു കൈത്താങ്ങ് എന്ന സന്ദേശം പകര്‍ന്ന് 11 വയസുകാരന്‍ അരാവ് വര്‍മ്മ മൂന്ന് മണിക്കൂര്‍ കൊണ്ട് ഒരുക്കിയ പെയിന്റിങ്ങും ശ്രദ്ധേയമായി.

മുഖ്യമന്തി പിണറായി വിജയന്‍, ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്‍, ശ്രുതി ഹാസന്‍ തുടങ്ങി സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ നേരിട്ടും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയും ചടങ്ങിന്റെ ഭാഗമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top