Kerala

175 ടണ്‍ സാധനങ്ങളുമായി യുഎഇ എമിറേറ്റ്‌സ് ഇന്നെത്തും

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങുമായി യുഎഇ എയര്‍ലൈന്‍ എമിറേറ്റ്‌സ്. കേരളത്തിലേക്ക് 175 ടണ്‍ ആവശ്യസാധനങ്ങളുമായി യുഎഇ എയര്‍ലൈന്‍ എമിറേറ്റ്‌സ് ഇന്നെത്തും. ട്വിറ്ററിലൂടെയാണ് എമിറേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്.

യുഎഇയിലെ വിവിധ സന്നദ്ധ സംഘടനകളും ബിസിനസുകാരും സംയുക്തമായി സംഘടിപ്പിച്ച വസ്തുക്കളാണ് എത്തുന്നത്. പ്രളയക്കെടുതിയില്‍ നിന്നും ഉയര്‍ത്തെണീക്കാന്‍ യുഎഇ സമൂഹത്തിന്റെ പിന്തുണ അറിയിച്ചുകൊണ്ടാണ് കാര്‍ഗോ കേരളത്തിലെത്തുന്നത്. അതേസമയം യുഎഇയുടെ സഹായധനം സംബന്ധിച്ച് പെരുന്നാളിന് ശേഷം യുഎഇ ഗവണ്‍മെന്റ് തീരുമാനം അറിയിക്കും. സഹായം വേണ്ടെന്ന തീരുമാനത്തില്‍ തന്നെ ഇന്ത്യ ഉറച്ചു നിന്നാല്‍, അറബ് രാജ്യങ്ങളുമായുളള കാലങ്ങളായുളള ബന്ധത്തില്‍ ഉലച്ചില്‍ തട്ടുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top