തിരുവോണദിവസം കുപ്പി വാങ്ങാന്‍ ആരും ബീവറേജിലേക്ക് ചെല്ലേണ്ട. ജീവനക്കാരുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ച് അന്നേദിവസം ബിവറേജുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. അതിനാല്‍ ആവശ്യക്കാര്‍ തലേദിവസം തന്നെ വാങ്ങി സ്റ്റോക്ക് ചെയ്യേണ്ടിവരും.
തിരുവോണ ദിവസം ബിവറേജസ് ഇല്ലാത്തതിനാല്‍ ബ്ലാക്കില്‍ മദ്യം വില്‍ക്കാനുളള ശ്രമം തടയാന്‍ എക്സൈസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ബീവറേജുകള്‍ കേന്ദ്രീകരിച്ച് ബ്ലാക്കില്‍ മദ്യം വില്‍പ്പന നടത്തുന്ന നിരവധി പേരെ കഴിഞ്ഞ തവണയും എക്സൈസ് പിടികൂടിയിരുന്നു. ബീവറേജ് അവധി ദിനങ്ങള്‍ മുന്‍നിര്‍ത്തി മദ്യം സ്റ്റോക് ചെയ്ത് വില്‍പ്പന നടത്തുകയാണ് ഇത്തരക്കാരുടെ രീതി.
കഴിഞ്ഞ വര്‍ഷം ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പനയായിരുന്നു. ബീവറേജസ് കോര്‍പറേഷന്റ വിതരണ കേന്ദ്രങ്ങളില്‍ ഉത്രാടദിനം വിറ്റത് 71 കോടി രൂപയുടെ മദ്യമാണ്. 2016ല്‍ ഇതേ ദിനത്തിലെ മദ്യവില്പന 37.62 കോടിയായിരുന്നു. എന്നാല്‍ സംസ്ഥാനം പ്രളയക്കെടുതിയില്‍ വലഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ മദ്യവില്‍പ്പന കുറയുമോ എന്നും സംശയമുണ്ട്.