Breaking News

മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നു

പ്രളയ ബാധിത ജില്ലകളിലെ ദുരിതാശ്വാസ ക്യമ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കുന്നു. പത്തനംതിട്ട ജില്ലയിലെ ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളജിലെ ദുരിതാശ്വാസ ക്യാമ്പാണ് മുഖ്യമന്ത്രി ആദ്യം സന്ദര്‍ശിക്കുന്നത്. ചെങ്ങന്നൂരില്‍നിന്നു മുഖ്യമന്ത്രി കോഴഞ്ചേരിയിലും ആലപ്പുഴയിലും സന്ദര്‍ശനം നടത്തും. തുടര്‍ന്ന് എറണാകുളത്തെത്തുന്ന മുഖ്യമന്ത്രി പറവൂര്‍, ആലുവ അടക്കമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

ഇതിനുശേഷം തൃശൂരിലെ ചാലക്കുടിയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ക്യാമ്പുകള്‍ സന്ദര്‍ശിച്ചശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top