Breaking News

സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തില്‍ വര്‍ദ്ധനവ്

സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിച്ചു. മുന്‍വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 671 കോടിയുടെ വര്‍ദ്ധനവാണ് 2017-18 വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്. എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. 2014-15 വര്‍ഷത്തില്‍ 8277 കോടി, 2015-16 ല്‍ 9787 കോടി, 2016-17ല്‍ 10353 കോടിയുമാണ് വരുമാനം.

ഇന്ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കപ്പെടുമ്പോള്‍ ഈ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തിന്റെ വരുമാനം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും മലയാളിയുടെ ആരോഗ്യം നശിക്കുകയാണ്. ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കും കരള്‍രോഗത്തിനും മദ്യത്തിന്റെ ഉപയോഗം കാരണമാകുന്നുണ്ട്. സമൂഹത്തെ നശിപ്പിക്കുന്ന ലഹരിയെന്ന വന്‍ വിപത്തിനെതിരെ ശബ്ദമുയര്‍ത്തുമ്പോളും പൂര്‍ണ്ണമായും തുടച്ചുനീക്കാന്‍ കഴിയാത്തത്് ഒരു വരുമാനസ്രോതസ്സ് എന്ന സ്ഥിതി നിലനില്‍ക്കുന്നത് കൊണ്ടുതന്നെയാകണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top