Kerala

മലപ്പുറത്ത് വീട് വൃത്തിയാക്കുന്നതിനിടെ 12 വയസുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

മലപ്പുറം ഒത്തുക്കങ്ങലില്‍ വീട് വൃത്തിയാക്കുന്നതിനിടെ 12 വയസുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചക്കരതൊടി ഹമീദിന്റെ മകന്‍ സിനാന്‍ ആണ് മരിച്ചത്. വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. സഹോദരന്‍ സല്‍മാനുല്‍ ഫാരിസിനും പരിക്കേറ്റു.

പ്രളയം കയറിയിറങ്ങിയ വീടുകളില്‍ അടിഞ്ഞുകിടക്കുന്ന ചെളി മാറ്റി വൃത്തിയാക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. രാത്രി സമയത്ത് വീടുകളിലേക്ക് മടങ്ങിപ്പോകരുതെന്നും കുട്ടികളെ കൂടെക്കൂട്ടരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാമ്പ്, പഴുതാര അടക്കമുളള ഇഴജന്തുക്കള്‍ ഉണ്ടാകാനുളള സാധ്യത ഏറെയാണ്. വീടിനകത്ത് മീഥൈന്‍ വാതകം ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് ഉടന്‍തന്നെ തീ കത്തിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top