സൈക്കിള്‍ വാങ്ങാന്‍ വച്ച പണവും കുടുക്കയില്‍ സ്വരുക്കൂട്ടി വച്ച കാശും മാലയും കമ്മലും മോതിരവും അങ്ങനെ തങ്ങളാലാവും വിധം വലുതും ചെറുതുമായ തുക പ്രളയ ബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓരോരുത്തരും ചേര്‍ത്തുവയ്ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള് കണ്ടുകൊണ്ടിരിക്കുന്നത്. ആ കൂട്ടത്തിലേക്കിതാ ഒരു പേര് കൂടി.
അച്ഛന് തങ്ങളുടെ ഭാവിയിലേക്കായി കരുതിവച്ച ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ സ്വാഹയും അനിയന് ബ്രഹ്മനും. പയ്യന്നൂര്‍ ഷേണായ് സ്മാരക ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥിയാണ് സ്വാഹ.
പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് താങ്ങായി ചെറിയ കുട്ടികളടക്കം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്.