പ്രളയ ദുരിതത്തിന്റെ പശ്ചാതലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഓണാവധി വെട്ടിക്കുറയ്ക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. തിരുവോണ ദിവസം മാത്രമായിരിക്കും ഓണാവധിയുണ്ടാവുക. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകള്‍ക്കും അവധി ഒഴിവാക്കി. നിലവില്‍ 24 മുതല്‍ 28 വരെയാണ് ഓണാവധി പ്രഖ്യാപിച്ചിരുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ സര്‍ക്കാര്‍ സംവിധാനം അവധിയില്ലാതെ പ്രവര്‍ത്തിക്കണമെന്ന വിലയിരുത്തലിന്‍മേലാണ് ഓണാവധി വെട്ടിച്ചുരുക്കിയത്.
ഇത്തവണ ഓണാവധി തിരുവോണ ദിവസം മാത്രം
By
August 21, 2018 12:20 pm