ദുബായ്: വിമാനത്തില്‍ മലയാളി യാത്രക്കാര്‍ക്കായി യുഎഇയുടെ ദേശീയ വിമാനമായ എമിറേറ്റ്സ് ഓണസദ്യ ഒരുക്കുന്നു. ദുബായിയില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള വിമാനത്തിലെ യാത്രക്കാര്‍ക്കാണ് ഓണസദ്യ ഒരുക്കുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 13 വരെയാണ് വിമാനത്തില്‍ ഓണ സദ്യ നല്‍കുന്നത്.