Kerala

ഓണചന്തകളില്‍ സബ്‌സിഡി നിരക്കില്‍ അരി കിട്ടില്ല


ഓണത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്തെ ഓണചന്തകള്‍ വഴി സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യാനുള്ള അരി കിട്ടാനില്ല. ആന്ധ്ര ജയ അരി വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ഏറ്റെടുത്ത ഏജന്‍സികള്‍ ഇതിനാവില്ലെന്ന് കണ്‍സ്യൂമര്‍ ഫെഡിനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ഏജന്‍സികളാണ് 68,684 ക്വിന്റല്‍ ആന്ധ്ര ജയ അരി ടെന്‍ഡര്‍ എടുത്തിരുന്നത്. ഇവരുടെ പിന്‍മാറ്റത്തോടെ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ആവശ്യം.

ഓണച്ചന്തകള്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ ആരംഭിക്കാനാണ് തീരുമാനം. ഇതിനിടെ വീണ്ടും ടെന്‍ഡര്‍ വിളിച്ച് പുതിയ ഏജന്‍സികളെ നിശ്ചയിക്കാനാവില്ലെന്നതാണ് കണ്‍സ്യൂമര്‍ഫെഡിനു മുന്നിലുള്ള വെല്ലുവിളി, വിതരണമേറ്റെടുത്ത ഏജന്‍സികള്‍ പിന്മാറിയാല്‍ ഉയര്‍ന്ന തുകയ്ക്ക് അരി വാങ്ങേണ്ടിവരും. ഇതോടെ വന്‍ നഷ്ടവും സംഭവിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top